above post ad local

പരിസ്ഥിതി ദിനത്തില്‍ വയനാട് ജില്ലയിലെ പച്ചത്തുരുത്തുകള്‍ നവീകരിച്ചു

0

കൽപ്പറ്റ:ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒരുക്കിയ പച്ചത്തുരുത്തുകളുടെ നവീകരണ, സംരക്ഷണ പ്രവൃത്തികള്‍ നടത്തി. ലോക പരിസ്ഥിതി ദിനത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ നടത്തിയത്. സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്നും ലഭ്യമായ തൈകള്‍ ഉപയോഗിച്ച് പച്ചത്തുരുകളില്‍ റീപ്ലാന്റിംഗ്, കാട് വെട്ടിതെളിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടന്നു. ഓരോ തദ്ദേശസ്ഥാപനത്തിലും നടന്ന പരിപാടി അതത് തദ്ദേശ സ്ഥാപന അധ്യക്ഷര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ, വകുപ്പുകളുയോടെ, വ്യക്തികളുടെയോ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും മറ്റ് സസ്യങ്ങളും ഉള്‍പ്പെടുത്തി മനുഷ്യ നിര്‍മ്മിത ചെറുവനങ്ങള്‍ സൃഷ്ടിക്കുകയാണ് പച്ചത്തുരുത്തിന്റെ ലക്ഷ്യം.

കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധമാതൃകയാണ് പച്ചത്തുരുത്തുകള്‍. കാലാവസ്ഥ വ്യതിയാനത്തിനു കാരണമാകുന്ന ഹരിത ഗൃഹ വാതകങ്ങളില്‍ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ വൃക്ഷങ്ങള്‍ക്ക് കഴിയും എന്നതിനാലാണ് ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ പച്ചത്തുരുത്തുകളുടെ പ്രാധാന്യം മനസിലാക്കാന്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ പച്ചത്തുരുത്തുകളിലും ഇംപാക്ട് സ്റ്റഡി ഇതിനോടകം നടത്തിയിട്ടുണ്ട്. ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്കനുസരിച്ച് അവിടെ നിര്‍മിക്കപ്പെട്ടിട്ടുള്ള പച്ചത്തുരുത്തുകള്‍ പരിസ്ഥിതി പുനഃസ്ഥാപന പ്രക്രിയയില്‍ ഏത് തരത്തില്‍ സഹായകരമാകുന്നു എന്ന് തിരിച്ചറിയാനാണ് പഠനം നടത്തുന്നത്.

സംസ്ഥാന ഐ ടി മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റേയും സ്ഥാനം, വിസ്തൃതി, തൈകള്‍, ഇനം, എണ്ണം തുടങ്ങിയ വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന നവീകരണ പ്രവൃത്തിയില്‍ വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.