above post ad local

സി.കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും, മുത്തങ്ങ സമര നായികയുമായ സി.കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ആറുമാസത്തെക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ബി.ജെ.പി നേതാക്കളുമായി ചേര്‍ന്ന് വോട്ട് തിരിമറിയും, സാമ്പത്തിക ഇടപാടുകളും നടത്തിയതിലാണ് അച്ചടക്ക നടപടിയെന്ന് സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.

പാർട്ടിയുടെ പേരിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഉയർന്ന ആരോപണങ്ങളെ തുടർന്ന് സി കെ ജാനുവിനെതിരെ ജെ ആർ പി സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മീഷൻ വെക്കുകയും, സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുകയും ചെയ്തിരുന്നു. എങ്കിലും എസ് ടി സംവരണ മണ്ഡലം, മുതിർന്ന നേതാവ് എന്ന പരിഗണനയും, പാർട്ടിക്ക് വിധേയനായി പ്രവർത്തിച്ചു കൊള്ളാം എന്ന് ഉറപ്പും തന്നതിനാലാണ് ബത്തേരി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതെന്നും വാർത്താ കുറിപ്പിൽ പറയുന്നു. സി കെ ജാനു തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായും, പാർട്ടിയുടെ പേരിൽ മറ്റ് സാമ്പത്തിക ഇടപാടുകൾ നടത്തിയതായും പ്രകാശൻ മോറാഴ മാധ്യമങ്ങളോട് പറഞ്ഞു.കൊടകര കുഴൽപണ കേസിൽ സികെ ജാനുവിന് ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും, എൻഡിഎയിൽ മുന്നണിയിൽ നിന്ന് ജെ ആർ പിക്ക് ഫണ്ട് ലഭിച്ചില്ലായെന്നും, ബിജെപി നേതാക്കളും സി കെ ജാനുവും പണം കൈകാര്യം ചെയ്തുവെന്നും പ്രകാശൻ മൊറാഴ പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.