above post ad local

ഇന്ന് അന്താരാഷ്ട്ര ജെെവവെെവിധ്യദിനം;പുതിയ അടയാളപ്പെടുത്തലുമായി വയനാട്ടിൽ നിന്നും പുതിയ ഇനം ഓർക്കിഡ്

കല്പറ്റ: കേരളത്തിന്റെ ജൈവവൈവിധ്യത്തിലേക്ക് പുതിയൊരു രേഖപെടുത്തൽ കൂടി . പെരിസ്റ്റൈലസ് പാരിഷി സൗത്ത് ഇന്ത്യൻ സസ്യസമ്പത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. എളിമ്പില്ലേരി വനമേഖലയോട് ചേർന്ന് കിടക്കുന്ന പുൽമേടുകളിലെ ഈർപ്പമേറിയ പാറകൂട്ടങ്ങൾക്കരികിലായിട്ടാണ് ഓർക്കിഡ് കുടുംബത്തിൽ പെട്ട ഈ സസ്യത്തെ ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞത്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും, ഹിമാലയത്തിലും മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഈ ഓർക്കിഡിന്റെ ഇന്ത്യൻ മുനമ്പിലെ ആദ്യത്തെ രേഖപ്പെടുത്തലാണിത്. കൽക്കത്തയിൽ ജനിച്ച, ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞനായ സി.എസ്.പി പരിഷിന്റെ നാമധേയത്തിലാണ് 1874 കാലഘട്ടത്തിൽ ഈ സസ്യം രേഖപ്പെടുത്തിയിട്ടുള്ളത്. വയനാട് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സീനിയർ ഡയറക്ടർ ഡോ. എൻ. അനിൽകുമാർ, സീനിയർ ടെക്‌നിക്കൽ ഓഫീസർ പിച്ചൻ എം സലിം, ആലപ്പുഴ സനാതന ധർമ്മ കോളേജ് അദ്ധ്യാപകൻ ഡോ. ജോസ് മാത്യു, തിരുവനന്തപുരം ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിലെ ഗവേഷകൻ ഡോ. എം. സലീം എന്നിവരടങ്ങുന്ന ഗവേഷണ സംഘമാണ് പശ്ചിമഘട്ട മലനിരകളിലെ കണ്ടെത്തലിനു പിന്നിൽ. ചെറുകിഴങ്ങുകളും നേർത്ത തണ്ടുകളും ക്രീം വർണ്ണത്തിലുള്ള പൂക്കളും വലിപ്പമേറിയ കേസരങ്ങളുമുള്ള ഈ വാർഷിക സസ്യം മഴക്കാലത്തിന്റെ ആരംഭത്തോട് കൂടി വളർന്നു മഴ മാറുന്നത് തോട് കൂടി ജീവിതചക്രം അവസാനിപ്പിക്കുന്നു. പെരി സ്റ്റൈലസ് ജനുസ്സിൽ ഉൾപ്പെടുന്ന 7 ഓളം ഇനങ്ങൾ കേരളത്തിൽ വിവിധ മേഘലകളിൽ കണ്ട് വരുന്നുണ്ട്. വർഷങ്ങളായുള്ള നിരന്തര പഠനങ്ങളിലൂടെ ഒട്ടനവധി സസ്യങ്ങളെ വയനാടൻ വനമേഖലയിൽ നിന്നും ശാസ്ത്രലോകത്തിന് മുൻപിലെത്തിക്കാൻ സലിം പിച്ചൻ അടക്കമുള്ള ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കണ്ടെത്തലോടെ 186 ഇനം ഓർക്കിഡുകളുടെ സാന്നിധ്യം വയനാട്ടിലുള്ളതായും രേഖപ്പെടുത്തപ്പെട്ടു. കേരളത്തിൽ ആകമാനമുള്ള ഓർക്കിഡുകളുടെ എഴുപത് ശതമാനത്തോളം വയനാട്ടിലുണ്ടെന്നും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഓർക്കിഡുകളുടെ വിതരണം ഇവിടുത്തെ നിത്യഹരിതവനങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം വർദ്ധിപ്പിക്കുന്നുവെന്നും ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ ഫോറസ്റ്റർ എന്ന ശാസ്ത്രമാസികയുടെ പുതിയലക്കത്തിൽ ഈ കണ്ടെത്തൽ സംബന്ധിയായ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.