above post ad local

വയനാട് ജില്ലയിൽ പുതിയ ഓക്‌സിജന്‍ നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കും

കല്‍പ്പറ്റ: ആരോഗ്യ മേഖലയിലെ ഓക്‌സിജന്‍ ലഭ്യത കൂടുതല്‍ കാര്യക്ഷമമാക്കാനായി മാനന്തവാടി ഗവ.മെഡിക്കല്‍ കോളജിലും, കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പുതിയ ഓക്‌സിജന്‍ നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കും. ഇതിനായി 2.8 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മാനന്തവാടിയില്‍ 1500 എല്‍.പി.എം ശേഷിയും കല്‍പ്പറ്റയില്‍ 1000 എല്‍.പി.എം ശേഷിയും ഉള്ള പ്ലാന്റുകള്‍ ആണ് സ്ഥാപിക്കുക. ഇവ ജില്ലയിലെ കോവിഡ് ചികിത്സാ രംഗത്ത് കൂടുതല്‍ നേട്ടം ഉറപ്പാക്കും. സംസ്ഥാനത്ത് ആകെ 38.55 കോടി രൂപ ചെലവില്‍ 35 പ്ലാന്റുകള്‍ ആണ് ഈ ഘട്ടത്തില്‍ സ്ഥാപിക്കുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.