കൽപറ്റ- കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നെന്മേനി പഞ്ചായത്തിലെ മൂക്കത്തു കോളനിയില്‍ മെയ് 9 ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.
മാനന്തവാടി പൊട്ടംകൊല്ലി കോളനി, വരടിമൂല പണിയ കോളനി എന്നിവിടങ്ങളില്‍ പോസിറ്റീവായ വ്യക്തികള്‍ക്ക് കോളനികളില്‍ സമ്പര്‍ക്കമുണ്ട്. മേപ്പാടി കടൂര്‍ എസ്റ്റേറ്റില്‍ മെയ് 17 വരെ ജോലി ചെയ്ത വ്യക്തി്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടമംഗലം വിദ്യാ ഹോസ്റ്റലില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
പടിഞ്ഞാറേ മുക്ക് കോളനി, പുഞ്ചവയല്‍ കോളനി, പുല്ലുമല കോളനി, ചെതലയം പഴേരി കോളനി, ബത്തേരി നാഗപ്പന്കുന്നു കോളനി, വടുവഞ്ചാല്‍ കോട്ടൂര്‍, പുളിയര്‍മല വഡോത് കോളനി, നെല്ലരിക്കുന്നു കോളനി, പീച്ചങ്കോട്, പുല്പള്ളി പള്ളിച്ചിറ മേലേ കോളനി, കൈപ്പഞ്ചേരി കുറിച്യ കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.
- Advertisement -
Comments are closed.