
കൽപറ്റ- ജില്ലയിൽ തുടർച്ചയായുണ്ടായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് കനത്ത നാശനഷ്ടം. 11,36,000 രൂപയുടെ നാശനഷ്ടമാണുണ്ടായത്.90 വൈദ്യുതി പോസ്റ്റുകൾ പൂർണ്ണമായും തകർന്നു. 7,56,000 രൂപയുടെ നഷ്ടമാണ് ഈയിനത്തിൽ കണക്കാക്കുന്നത്. ചെരിഞ്ഞ വൈദ്യുത തൂണുകൾ നേരെയാക്കുന്നതിന് 1,10, 000 രൂപയുടെ ചെലവ് വരും. തകരാറിലായ ട്രാൻസ്ഫോർമർ നന്നാക്കുന്നതിന് 1,50,000 രുപയുടെ ചെലവ് വരും. മറ്റിനങ്ങളിൽ 1,20,000 രുപയും ചെലവ് വരും. ശക്തമായ കാറ്റിൽ ഒട്ടെ റെ പ്രദേശങ്ങളിൽ വൈദ്യുത ലൈൻ തകർന്നിരുന്നു. യഥാസമയം വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി സ്വീകരിച്ചു. കോവിഡ് കാലത്തെയും അതിജീവിച്ചാണ് സമയബന്ധിതമായി കെ.എസ്.ഇ.ബി വൈദ്യുതി തടസ്സം നീക്കുന്നതിന് നിതാന്തമായ പരിശ്രമം നടത്തുന്നത്.
- Advertisement -
Comments are closed.