above post ad local

കോവിഡ് വ്യാപനം: സമ്പര്‍ക്ക വിലക്കില്‍ പോകണം

കൽപ്പറ്റ:കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പനമരം മലബാര്‍ ട്രേഡേഴ്‌സ് സ്റ്റാഫ്, നെല്ലിയമ്പം കപ്പില്‍ സ്റ്റോര്‍ ജീവനക്കാരന്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കല്‍പ്പറ്റ കെ എസ്.ഇ.ബി ജീവനക്കാര്‍ പോസിറ്റീവ് ആയിട്ടുണ്ട്. ഇതില്‍ ഒരു വ്യക്തി മെയ് 5 വരെ കല്‍പ്പറ്റ സെക്ഷനില്‍ മീറ്റര്‍ റീഡിങിന് പോയിട്ടുണ്ട്.

പുല്‍പള്ളി പഞ്ചായത്തില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കേസുകള്‍ വരുന്നുണ്ട്. പള്ളിക്കുന്ന് പള്ളിക്കു സമീപം പാല്‍ സൊസൈറ്റിയില്‍ ജോലി ചെയ്തു വന്നിരുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കല്‍പ്പറ്റ കെ.എസ്.ബി റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ മെയ് 11 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്. പുല്‍പള്ളി പഞ്ചയത്തില്‍ വാര്‍ഡ് 2 ആനപ്പാറ ചാത്തമംഗലം കോളനിയില്‍ മെയ് 6 ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത 6 വ്യക്തികള്‍ ഇതിനോടകം പോസിറ്റീവ് ആയിട്ടുണ്ട്.

നൂല്‍പ്പുഴ തിരുവന്നൂര്‍ കോളനിയില്‍ പോസിറ്റീവായ വ്യക്തികള്‍ക്ക് കോളനിയില്‍ സമ്പര്‍ക്കമുണ്ട്. അടിയാര്‍ മുത്തുമാരി കോളനി, അമ്പലക്കുന്നു കോളനി, കൊയിലേരി പൊട്ടന്‍കൊള്ളി കോളനി, കുഴിവയല്‍ കുറുമാ കോളനി, ഗ്രാമത്തൂവല്‍ കോളനി, വള്ളുവടി കല്ലൂര്‍കുന്നു കോളനി, പരിയാരം മുട്ടില്‍ കുറുമന്‍ കോളനി, നെന്മേനി കൊള്ളിവയല്‍ കോളനി, പഴേരി കോളനി, പനവള്ളി മാപ്പിളകൊല്ലി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.