കൽപ്പറ്റ:ജില്ലയിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്ന കോഴിക്കോട്ടെ ഏജൻസിക്ക് ഓക്സിജൻ ലഭിക്കാൻ വൈകിയതാണ് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് (തിങ്കള്‍) ഓക്സിജൻ സംബന്ധമായ പ്രതിസന്ധിക്ക് കാരണമായത്. ഇത് പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം അടിയന്തരമായ നടപടി സ്വീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഓക്സിജൻ മോണിറ്റർ ചെയ്യുന്നതിന് ജില്ലയിൽ വിപുലമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രികളിലെ ഓക്സിജൻ ദൗര്‍ലഭ്യം സംബന്ധിച്ച് ഡി പി എം എസ് മുഖേന ജില്ലാതല വാർ റൂമിൽ സമയബന്ധിതമായി അറിയിക്കണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇവിടെ നിന്ന് അത് സ്റ്റേറ്റ് വാര് റൂമിലേക്ക് കൈമാറും.
- Advertisement -
Comments are closed.