above post ad local

പുഴയറിഞ്ഞ് സിദ്ദീഖ്; മൂച്ചിക്കുണ്ടിന്റെ മുഖമിനി മാറും

0

കല്‍പ്പറ്റ: മൂച്ചിക്കുണ്ടിലെ ചുഴലിപ്പുഴയില്‍ പതിവായി നീന്താനെത്തിയവര്‍ക്കൊപ്പം കൂട്ടായി ഇന്നലെ കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖുമെത്തി. അവര്‍ക്കൊപ്പം നീന്തിയും പുഴയെ അറിഞ്ഞും സിദ്ദീഖ് അരമണിക്കൂറോളം അവരിലൊരാളായി. യുവാക്കളുടെ കായികക്ഷമതക്ക് മുന്തിയ പരിഗണന നല്‍കുന്ന യു.ഡി.എഫ് വിജയിച്ചാല്‍ മൂച്ചിക്കുണ്ടിന്റെയും മുഖം മാറുമെന്ന ഉറപ്പ് നല്‍കിയാണ് സിദ്ദീഖ് മടങ്ങിയത്.
ഇന്നലെ അതിരാവിലെയാണ് പതിവായി നീന്താനെത്തുന്നവര്‍ക്കിടയിലേക്ക് സിദ്ദീഖെത്തിയത്. സുബൈര്‍ ഓണിവയല്‍, ബാബു, അബി, മാട്ടൂല്‍ അലവി തുടങ്ങിയവര്‍ക്കൊപ്പം നേരെ പുഴയിലേക്ക്. നേരത്തേ തന്നെ പരിസരപ്രദേശങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ സിദ്ദീഖ്, ഇവര്‍ക്ക് നല്‍കിയ വാക്കാണ് ഒരു ദിവസം ഇവിടെയെത്തി നീന്താന്‍ കൂടാമെന്നത്.
രാഷ്ട്രീയത്തിനതീതമായി നിരവധി പേര്‍ ദിവസും നീന്താനെത്തുന്ന പ്രദേശമാണിത്. ഇവിടെ തടയണ നിര്‍മ്മിക്കാമെന്ന് കല്‍പ്പറ്റ നഗരസഭ യു.ഡി.എഫ് ഭരണസമിതി ഉറപ്പുനല്‍കിയതാണെന്നും മൂച്ചിക്കുണ്ടിലേക്കുള്ള വഴി കോണ്‍ഗ്രീറ്റ് ചെയ്യുന്നതടക്കമുള്ള വികസനകാര്യങ്ങള്‍ പരിഗണിക്കുമെന്നും നീന്താനെത്തിയവര്‍ സ്ഥാനാര്‍ത്ഥിയോടാവശ്യപ്പെട്ടു. ഇക്കാര്യങ്ങളിലെല്ലാം ഉറപ്പ് നല്‍കിയ സിദ്ദീഖ്, വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കായികക്ഷമത നിലനിര്‍ത്താനാവശ്യമായ നീന്തല്‍ പരിശീലന കേന്ദ്രങ്ങളുള്‍പ്പെടെ മണ്ഡലത്തില്‍ ആരംഭിക്കുന്ന കാര്യം കൂടെ പരിഗണിക്കാമെന്ന ഉറപ്പുനല്‍കിയാണ് മടങ്ങിയത്. പ്രചരണ പര്യടനത്തിനെ ഫുട്ബാള്‍, ക്രിക്കറ്റ് ഗ്രൗണ്ടുകളിലെത്തി കളിക്കാനും മികച്ച അത്‌ലറ്റ് കൂടിയായ സിദ്ദീഖ് സമയം കണ്ടെത്തിയിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.