above post ad local

ജില്ലയില്‍ 31 പേര്‍ക്ക് കൂടി കോവിഡ്;29 പേര്‍ക്ക് രോഗമുക്തി

0

കൽപറ്റ-   വയനാട് ജില്ലയില്‍ ഇന്ന് (29.03.21) 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 29 പേര്‍ രോഗമുക്തി നേടി. 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28362 ആയി. 27563 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 658 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 587 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
കല്‍പ്പറ്റ, പനമര സ്വദേശികള്‍ അഞ്ചു പേര്‍ വീതം, അമ്പലവയല്‍, പൊഴുതന 3 പേര്‍ വീതം, എടവക, പൂതാടി, ബത്തേരി, വെങ്ങപ്പള്ളി, നെന്മേനി രണ്ടു പേര്‍ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്ന് വന്ന മുട്ടില്‍, ബത്തേരി സ്വദേശികളായ ഓരോരുത്തരാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതരായത്.

*29 പേര്‍ക്ക് രോഗമുക്തി*
വെങ്ങപ്പള്ളി സ്വദേശികള്‍ 8 പേര്‍, നെന്മേനി, വെള്ളമുണ്ട, മേപ്പാടി രണ്ടു പേര്‍ വീതം, ബത്തേരി, മീനങ്ങാടി, എടവക സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 12 പേരുമാണ് രോഗം ഭേദമായിതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

*177 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.03.21) പുതുതായി നിരീക്ഷണത്തിലായത് 177 പേരാണ്. 132 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3055 പേര്‍. ഇന്ന് പുതുതായി 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 593 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 310187 സാമ്പിളുകളില്‍ 307677 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 279315 നെഗറ്റീവും 28362 പോസിറ്റീവുമാണ്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.