
കൽപ്പറ്റ:ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് മെയ് 31 വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സാമാന്യം നല്ല മഴ ലഭിച്ചതിനെ തുടര്‍ന്ന് വരള്‍ച്ചാ സാധ്യത കുറഞ്ഞതിനാലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും അനുമതി നേടിയതിനു ശേഷം മാത്രമാണ് കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതെന്ന് ഉറപ്പാക്കണം. ഭൂജലവകുപ്പ്, രജിസ്ട്രേഡ് ഏജന്‍സികള്‍ എന്നിവ മുഖേനയുള്ള കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കാവൂ എന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
- Advertisement -
Comments are closed.