above post ad local

വയനാട് ജില്ലയില്‍ ഇന്ന് 959 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.59

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 959 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 250 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.59 ആണ്. 948 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43125 ആയി. 31701 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10359 പേരാണ് ചികിത്സയിലുള്ളത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.