above post ad local

വയനാട് ജില്ലയില്‍ ഇന്ന് 769 പേര്‍ക്ക് കൂടി കോവിഡ്: 188 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന്  769 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 188 പേര്‍ രോഗമുക്തി നേടി. 755 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41841 ആയി. 31295 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9674 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8871 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

അമ്പലവയല്‍ 98,  ബത്തേരി 77, മേപ്പാടി, മുട്ടില്‍ 64 വീതം, വെള്ളമുണ്ട 61, പൂതാടി 43, നെന്മേനി 37, മീനങ്ങാടി 35,  മാനന്തവാടി, കല്‍പ്പറ്റ  28 വീതം, പുല്‍പ്പള്ളി 25, പനമരം 24, തവിഞ്ഞാല്‍ 23, വെങ്ങപ്പള്ളി 21, തിരുനെല്ലി 19, കണിയാമ്പറ്റ 18,  എടവക 16, നൂല്‍പ്പുഴ, വൈത്തിരി 13 വീതം, തരിയോട് 12,  കോട്ടത്തറ, മുള്ളന്‍കൊല്ലി 10 വീതം, പൊഴുതന 6,  മൂപ്പൈനാട് 5, പടിഞ്ഞാറത്തറ 3, തൊണ്ടര്‍നാട് സ്വദേശികളായ രണ്ടു പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

അബുദാബിയില്‍ നിന്ന് വന്ന അമ്പലവയല്‍ സ്വദേശി, തമിഴ്‌നാട്ടില്‍നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, ബീഹാറില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, ആന്ധ്രപ്രദേശ്ല്‍ നിന്ന് വന്ന ബത്തേരി സ്വദേശി, ആസാമില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന നെന്മേനി, മാനന്തവാടി, പുല്‍പ്പള്ളി, തവിഞ്ഞാല്‍, ബത്തേരി, മുള്ളന്‍കൊല്ലി, കല്‍പ്പറ്റ,  പനമരം, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത്.

*188 പേര്‍ക്ക്  രോഗമുക്തി*

കണിയാമ്പറ്റ 16, നെന്മേനി 12,  പനമരം 10, ബത്തേരി, മുട്ടില്‍ 8 വീതം, മാനന്തവാടി 6, പൂതാടി 5, മീനങ്ങാടി, മേപ്പാടി, തവിഞ്ഞാല്‍, തിരുനെല്ലി, തരിയോട് 4 വീതം, പുല്‍പ്പള്ളി, കല്‍പ്പറ്റ 3 വീതം, പൊഴുതന 2, എടവക, വെള്ളമുണ്ട സ്വദേശികളായ  ഓരോരുത്തരും രണ്ട് കണ്ണൂര്‍ സ്വദേശികളും തമിഴ്‌നാട്, കൊല്‍ക്കത്ത സ്വദേശികളായ രണ്ട് പേര്‍ വീതവും ഒരു ഇടുക്കി സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 86  പേരും ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

*2009 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (2.05.21) പുതുതായി നിരീക്ഷണത്തിലായത് 2009 പേരാണ്. 932 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 28336 പേര്‍. ഇന്ന് പുതുതായി 155 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2705 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 384746 സാമ്പിളുകളില്‍ 372041 പേരുടെ ഫലം ലഭിച്ചു. ഇതില്‍  330200 നെഗറ്റീവും 41841 പോസിറ്റീവുമാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.