above post ad local

വോട്ടെണ്ണൽ ക്ലെെമാക്സിലേക്ക്; വയനാട്ടിൽ രണ്ടിടങ്ങളിൽ യുഡിഎഫ്, മാനന്തവാടിയിൽ ഒ ആർ കേളു

കൽപറ്റ-വയനാട്ടിൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ മാനന്തവാടിയിൽ വിജയിച്ച് ഒ ആർ കേളു. വ്യക്തമായ ഭൂരിപക്ഷത്തോടെ 9066 വോട്ടുകൾക്കാണ് ഇദ്ദേഹം വിജയമുറപ്പിച്ചത്. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ കൃത്യമായ ലീഡ് നിലനിർത്തി ബത്തേരിയിൽ ഐ സി ബാലകൃഷ്ണൻ ഒരു വട്ടം കൂടി വിജയമുറപ്പിച്ചു.11536 വോട്ടുകൾ സ്വന്തമാക്കി ഇദ്ദേഹം ബഹുദൂരം മുന്നിലെത്തി.
മറ്റ് രണ്ടു സ്ഥാനാർത്ഥികൾക്കും വോട്ടെണ്ണൽ അവസാനിക്കും വരെ മുന്നേറ്റം ഉണ്ടായിരുന്നില്ല. കൽപറ്റയിൽ ശ്രേയാംസ്കുമാറിനെ പിന്നിലാക്കി ടി സിദ്ദിഖ് വിജയമുറപ്പിച്ചു.5453 വോട്ടുകളോടെയാണ് ഇദ്ദേഹം സ്ഥാനമുറപ്പിച്ചത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.