above post ad local

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് മെമ്പറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാലാം വാര്‍ഡായ ചിത്രമൂലയിലെ സിപിഎം മെമ്പര്‍ ശശിധരന്‍(58) ആണ് മരിച്ചത്. ശശിധരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സാമ്പത്തിക ബാധ്യതയോ മറ്റ് വ്യക്തിപരമായ പ്രശ്‌നങ്ങളോ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. കണിയാമ്പറ്റ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കൂടിയാണ് ശശിധരന്‍. പഞ്ചായത്തുമായി ബന്ധപ്പെട്ട് ശശിധരന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രസിഡന്റ് കമലാ രാമന്‍ പറഞ്ഞു.ഭാര്യ: അനിത. മക്കള്‍: വിജയ്, അജയ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.