above post ad local

വയനാട് ജില്ലയിൽ എ ഐ വൈ എഫ് വാക്സിൻ ചലഞ്ച് നടത്തും

കൽപ്പറ്റ : സംസ്ഥാനം നേരിടുന്ന ഗുരുതര പ്രതിസന്ധി കണക്കിലെടുത്ത് എ ഐ വൈ എഫ് വാക്സിൻ ചലഞ്ച് ജില്ലയിൽ ആരംഭിച്ചു. എ ഐ വൈ എഫ് പ്രവർത്തകർക്കിടയിൽ നിന്നും പണം സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനാണ് തീരുമാനം. എ ഐ വൈ എഫ് പ്രവർത്തകർക്ക് പുറമേ മുഴുവൻ ഇടത് പുരോഗമന ചിന്താഗതിക്കാരുടെയും പിന്തുണ യോഗം അഭ്യർത്ഥിച്ചു. കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ രക്തബാങ്കുകളിൽ രൂക്ഷമാകുന്ന രക്ത ക്ഷാമം പരിഹരിക്കാൻ എഐവൈഎഫ് പ്രവർത്തകർ 3 മണ്ഡലങ്ങളിലും രക്ത ദാന ക്യാംപയിനുകൾ നടത്തുന്നതിനും തീരുമാനിച്ചു.
വാക്സിൻ ചാലഞ്ച് സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ലെനി സ്റ്റാൻസ് ജേക്കബിന് സംഭാവന നൽകി നിർവഹിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.