above post ad local

കോവിഡ് വ്യാപനം രൂക്ഷം;വയനാട് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു

കൽപ്പറ്റ:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു. തൊഴിലാളികൾ നേരിട്ടോ അല്ലെങ്കിൽ തൊഴിലുടമസ്ഥർ, വാടക കെട്ടിട ഉടമസ്ഥർ എന്നിവരോ മൂന്ന് ദിവസത്തിനകം തൊഴിൽ വകുപ്പിന് വിവരങ്ങൾ കൈമാറേണ്ടതാണ്. തൊഴിലാളികളുടെ പേര്, വയസ്, മൊബൈൽ നമ്പർ, സംസ്ഥാനം, ജില്ല, ആധാർ നമ്പർ, നിലവിൽ താമസിക്കുന്ന സ്ഥലത്തിൻ്റെ മേൽവിലാസം, ജോലി, ജോലി ചെയ്യുന്ന സ്ഥലം, മൊബൈൽ നമ്പർ, വാക്സിൻ എടുത്തിട്ടുണ്ടോ, കേരളത്തിലേക്ക് വന്ന തീയതി എന്നീ വിവരങ്ങളാണ് നൽകേണ്ടത്. കോവിഡ് വ്യാപനത്തിൽ
അതിഥി തൊഴിലാളികളുടെ ആശങ്ക ഇല്ലാതാക്കാനായി ബോധവത്കരണ ക്ലാസ്, സന്ദേശങ്ങൾ എന്നിവയും നൽകുന്നുണ്ട്. ഇവർക്കുള്ള പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമ്പോൾ കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ തൊഴിലാളികളെ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ജില്ലാ ലേബർ ഓഫീസിൽ ആരംഭിച്ച കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04936 203905, 8547655276

തൊഴിലാളികളുടെ വിവരങ്ങൾ നൽകേണ്ട വാട്സാപ്പ് നമ്പറും, ഇ – മെയിൽ ഐ.ഡിയും താലൂക്ക് അടിസ്ഥാനത്തിൽ:
മാനന്തവാടി – 9496877915, alomtdy@gmail.com
സു.ബത്തേരി – 9847285861, aloslbty@gmail.com
വൈത്തിരി – 9605695074, alokalpetta@gmail.com

- Advertisement -

- Advertisement -

- Advertisement -

Comments are closed.