above post ad local

വയനാട് ജില്ലയില്‍ ആദ്യ ഡോസ് സ്വീകരിച്ചത് 1,73,458 പേര്‍

കൽപ്പറ്റ:വയനാട് ജില്ലയില്‍ ശനിയാഴ്ച വരെയായി കോവിഡ് പ്രതിരോധ കുത്തിവയ്പ് ആദ്യ ഡോസ് സ്വീകരിച്ചത് 1,73,458 പേരും രണ്ടാം ഡോസ് സ്വീകരിച്ചത് 39,972 പേരും. ആകെ 2,13,430 കുത്തിവയ്പുകളില്‍ 2,02,492 ഡോസ് കോവിഷീല്‍ഡും 10,938 ഡോസ് കോവാക്‌സിനുമാണ് ഉപയോഗിച്ചത്. ശനിയാഴ്ച മാത്രം 6148 പേര്‍ ആദ്യ ഡോസും 2408 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

ആരോഗ്യ പ്രവര്‍ത്തകരില്‍ 11,863 പേര്‍ ആദ്യ ഡോസും 10,107 പേര്‍ രണ്ടാം ഡോസും കുത്തിവച്ചു. മുന്നണി പ്രവര്‍ത്തകരില്‍ യഥാക്രമം 10271, 9404 പേര്‍ വീതം ആദ്യ രണ്ട് ഡോസുകള്‍ കുത്തിവച്ചു. 45 നും 60 നും ഇടയില്‍ പ്രായമുള്ളവരില്‍ 69,245 പേര്‍ ആദ്യ ഡോസും 2280 പേര്‍ രണ്ടാം ഡോസും 60 നു മുകളില്‍ പ്രായമുള്ളവരില്‍ 82,946 പേര്‍ ആദ്യ ഡോസും 17,314 പേര്‍ രണ്ടാം ഡോസും കുത്തിവച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.