above post ad local

മുട്ടില്‍ മരം മുറിക്കേസ്: സസ്‌പെന്‍ഷനിലായ വനം വകുപ്പ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

മുട്ടില്‍: മരം മുറിയ്ക്കാന്‍ പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി പി രാജുവിനെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ് കുമാറാണ്  ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വയനാട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലാണ് പുനര്‍നിയമനം. മുട്ടില്‍ മരം മുറി സമയത്ത് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായിരുന്ന ബി പി രാജു പ്രതികള്‍ക്ക് വേണ്ട ഒത്താശ ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളുമായി ഉദ്യോഗസ്ഥന്‍ വീട്ടി മരങ്ങള്‍ മുറിച്ച മുട്ടില്‍ സൗത്ത്, ത്രിക്കെപ്പറ്റ വില്ലേജുകള്‍ സന്ദര്‍ശിച്ചതും , പ്രതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിച്ചതായുമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ബി പി രാജുവിന്റെ ഫോണ് രേഖകള്‍ പരിശോധിച്ചതിലും ഇക്കാര്യങ്ങള്‍ വ്യക്തമാണ്. പ്രതികള്‍ക്കായി മരം മുറിച്ച കരാറുകാരനും ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുത്തി രംഗത്ത് വന്നു. ഇത്തരത്തില്‍ ഗുരുതര കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെയാണ് വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. നിലവിലെ അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തിരിക്കുന്നത്.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.