above post ad local

കോവിഡ് രണ്ടാം തരംഗം;വയനാട്ടിൽ ഗോത്ര വിഭാഗങ്ങളിലും, തോട്ടം മേഖലകളിലും പരിശോധനകളും വാക്സിനേഷനും ഊർജിതമാക്കും – ഡിഎംഒ

റിപ്പോർട്ടിംഗ്: ഷിംന

കൽപ്പറ്റ:കോവിഡിൻ്റെ രണ്ടാം തരംഗം വയനാട് ജില്ലയിലെ ഗോത്ര വിഭാഗ മേഖലകളിലും, തോട്ടം മേഖലകളിലും ആശങ്ക പരത്തുന്നു.
കോളനികളിൽ കോവിഡ് വ്യാപനം കുറയ്ക്കാൻ കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത് .
ആദിവാസി മേഖലകളിൽ കോവിഡ്
പരിശോധനകളും, വാക്സിനേഷനും ഊർജിതമാക്കും. കോവിഡ് വ്യാപനത്തെ തുടർന്നാണ് തീരുമാനം.

വയനാട്ടിൽ വാക്സിനേഷൻ മുടങ്ങുന്ന സാഹചര്യമില്ലെന്ന് ഡിഎംഒ.നിലവിൽ 12000 ഡോസ് വാക്സിൻ ജില്ലയിലുണ്ട് .ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി.

എന്നാൽ ഇതുവരെ വയനാട് ജില്ലയിൽ 32910 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.