above post ad local

വയനാട് ജില്ലയില്‍ ഇന്ന് 590 പേര്‍ക്ക് കൂടി കോവിഡ്: 133 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് (20.04.21) 590 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 133 പേര്‍ രോഗമുക്തി നേടി. 582 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32910 ആയി. 28859 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3341 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3060 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
കല്‍പ്പറ്റ 46, അമ്പലവയല്‍ 42, കണിയാമ്പറ്റ, മാനന്തവാടി 40 പേര്‍ വീതം, മേപ്പാടി 39, ബത്തേരി 37, മീനങ്ങാടി 32, പൂതാടി 28, മുട്ടില്‍ 27, നെന്മേനി 26, എടവക 25, തൊണ്ടര്‍നാട് 21, വെള്ളമുണ്ട 20, തവിഞ്ഞാല്‍ 19, പനമരം 18, വൈത്തിരി 16, നൂല്‍പ്പുഴ 14, തിരുനെല്ലി 13, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി 12 പേര്‍ വീതം, കോട്ടത്തറ, പൊഴുതന 11 പേര്‍ വീതം, തരിയോട് 10, വേങ്ങപ്പള്ളി 8, മൂപ്പൈനാട് സ്വദേശികളായ 3 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

കര്‍ണാടകയില്‍ നിന്ന് വന്ന 3 നെന്മേനി സ്വദേശികള്‍, മീനങ്ങാടി, അമ്പലവയല്‍ സ്വദേശികളായ ഒരാള്‍ വീതം, തമിഴ്‌നാട്ടില്‍ നിന്ന് വന്ന അമ്പലവയല്‍, മേപ്പാടി സ്വദേശികളായ ഒരാള്‍ വീതം, ബംഗാളില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

*133 പേര്‍ക്ക് രോഗമുക്തി*

പൊഴുതന 11, നെന്മേനി 5, തരിയോട്, മാനന്തവാടി 3 പേര്‍ വീതം, പുല്‍പ്പള്ളി, ബത്തേരി, പടിഞ്ഞാറത്തറ 2 പേര്‍ വീതം അമ്പലവയല്‍, മുട്ടില്‍, തവിഞ്ഞാല്‍, വെങ്ങപ്പള്ളി, വൈത്തിരി, വെള്ളമുണ്ട, മേപ്പാടി, പനമരം, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 96 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

*1288 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.04.21) പുതുതായി നിരീക്ഷണത്തിലായത് 1288 പേരാണ്. 400 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9761 പേര്‍. ഇന്ന് പുതുതായി 55 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1957 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 343024 സാമ്പിളുകളില്‍ 337205 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 304295 നെഗറ്റീവും 32910 പോസിറ്റീവുമാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.