above post ad local

ഡബ്ലിയു എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

കൽപറ്റ-     മുട്ടില്‍ ഡബ്ലിയു എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്.ബിസിഎ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കും ടീച്ചേഴ്‌സിനുമാണ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

നാളെ കോളേജില്‍ പിജി വിദ്യാര്‍ഥികളുടെയും ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെയും യൂണിവേഴ്‌സിറ്റി പരീക്ഷ നടക്കാനിരിക്കെ ഇത്രയും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വ്യാപിച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ഉടന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷ ആയതിനാല്‍ പരീക്ഷ മാറ്റി വയ്ക്കണോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. രാവിലെ പിജി വിദ്യാര്‍ഥികളുടെയും ഉച്ചകഴിഞ്ഞ് ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെയും യൂണിവേഴ്‌സിറ്റി പരീക്ഷയാണ് നടക്കുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.