above post ad local

കൂട്ടപ്പരിശോധനയുടെ ഫലം ഇന്ന് വന്നേക്കും; നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ ആലോചന

0

കോവിഡ് കൂട്ടപ്പരിശോധനയുടെ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ഇതോടെ രോഗവ്യാപന നിരക്ക് ഉയര്‍ന്നാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ആലോചന. അതിനിടെ ഇന്നലെ രണ്ട് ലക്ഷം ഡോസ് കൂടിയെത്തിയതോടെ വാക്സീന്‍ ക്ഷാമത്തിനും താല്‍കാലിക പരിഹാരമായി.

കൂട്ടപ്പരിശോധനയും കൂട്ടവാക്സിനേഷനും. രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ കേരളം പരീക്ഷിക്കുന്ന ആദ്യ ആയുധങ്ങള്‍ ഇവയാണ്. ഇവ രണ്ടും ഇതുവരെ കാര്യക്ഷമമായി പുരോഗമിക്കുകയാണ്. ഇന്നലെയും ഇന്നുമായി രണ്ട് ലക്ഷം പരിശോധനയെന്നതാണ് ലക്ഷ്യം. അതുവഴി രോഗമുള്ളവരെ വേഗത്തില്‍ കണ്ടെത്തി ക്വാറന്റീനിലാക്കി വ്യാപനം തടയുകാണ് ഉദേശിക്കുന്നത്. ഇന്നലെ 133836 പേരെ പരിശോധിച്ചു. ഇന്നും ഇതേ നിലതുടര്‍ന്നാല്‍ കൂട്ടപ്പരിശോധന വിജയകരമാവും. ഇന്ന് വൈകിട്ടുള്ള കോവിഡ് കണക്കില്‍ ആദ്യ ദിവസത്തെ കൂട്ടപ്പരിശോധനയുടെ ഫലം ഉള്‍പ്പെടുത്തിയേക്കും. പരിശോധന കൂടിയതുകൊണ്ട് സ്വാഭാവികമായും പ്രതിദിന രോഗബാധ വലിയ തോതില്‍ ഉയര്‍ന്നേക്കും.

അതില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലകളില്‍ പ്രാദേശിക നിരോധനാഞ്ജയടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുമാണ് ആലോചന. അതിനിടെ ഇന്നലെ രണ്ട് ലക്ഷം വാക്സീന്‍ കൂടിയെത്തിയതോടെ ഭൂരിഭാഗം ജില്ലകളിലും വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലായി. തിരുവനന്തപുരത്തെ ക്യാംപുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വാക്സീന്‍ ക്ഷാമമുണ്ടാകുമെന്ന ആശങ്കയോടെ ഒട്ടേറെപ്പേര്‍ കൂട്ടത്തോടെയെത്തിയതിനാല്‍ നീണ്ട നിരയും രൂപപ്പെട്ടു. അമ്പത് ലക്ഷം ഡോസ് ആവശ്യപ്പെട്ടിടത്താണ് രണ്ട് ലക്ഷം ഡോസ് ലഭിച്ചത്. എങ്കിലും വരും ദിവസങ്ങളിലും കൂടുതല്‍ വാക്സീന്‍ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.