above post ad local

രാഹുൽ ഗാന്ധിയുടെ ഇടപെടൽ- പി. എം. ജി. എസ്. വൈ യിൽ ഉൾപ്പെടുത്തി വയനാട് പാർലമന്റ്‌ മണ്ഡലത്തിലെ റോഡ്‌ നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ചു

കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി യുടെ ഇടപെടൽ- പി. എം. ജി. എസ്. വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് പാർലമന്റ്‌ മണ്ഡലത്തിലെ റോഡ്‌ നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ചു ഉത്തരവായി.
പി. എം ജി എസ് വൈ ഫേസ് 3യുടെ 2021-2022 ലെ ബാച്ച് 1ൽ ഉൾപ്പെടുത്തി വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഏട്ടു റോഡുകളുടെ നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയതായി രാഹുൽ ഗാന്ധി എം. പി യുടെ ഓഫീസ് അറിയിച്ചു.
വയനാട് പാർലമെന്റ് മണ്ഡലത്തിലെ കൽപ്പറ്റ, പനമരം, വണ്ടൂർ, കാളികാവ്, നിലമ്പൂർ,അരീക്കോട്, ബ്ലോക്ക്‌പഞ്ചായത്തുകളിലെ ഏട്ടു റോഡുകൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. വയനാട് ജില്ലയിലെ കൽപ്പറ്റ ബ്ലോക്കിലെ തെക്കുംതറ -കൊടുംകയം -പുതുക്കുടിക്കുന്നു -വാവാട് -വെങ്ങപ്പള്ളി റോഡിന് 4.86 കോടിയും പനമരം ബ്ലോക്കിലെ കുളക്കാട്ടിൽ കവല -ആലത്തൂർ -ആലത്തൂർപള്ളി -പള്ളിതാഴം -മുതലിമാരം -കാപ്പിസെറ്റ് റോഡിന് 2.81 കോടിയും ചുണ്ടക്കര -ചാത്തുമുക്ക് -പന്തലാടി -അറിഞ്ചേർമല -ചുണ്ടക്കുന്നു റോഡിന് 4.98 കോടിയും മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ മേലേ കോഴിപ്പറമ്പ് – പൂളക്കൽ -പാലക്കോട് -കാരയിൽ റോഡിന് 4.60 കോടിയും തിരുവാലി പഞ്ചായത്തുപടി -കുറുവൻ കോളനി -നിരന്നപറമ്പ് -പേലേപ്പുറം റോഡിന് 4.07 കോടിയും കാളികാവ് ബ്ലോക്കിലെ അമ്പലപ്പടി -വലംപ്പുറം -കൂറ്റൻപ്പാറ റോഡിന് 2.36 കോടിയും നിലമ്പൂർ ബ്ലോക്കിലെ ചാത്തമുണ്ട -ചീത്ത്കല്ല് ഗ്രാമം -കോടാലിപൊയിൽ കോളനി റോഡിന് 3.27 കോടിയും അരീക്കോട് ബ്ലോക്കിലെ പത്തപ്പിരിയം -മാടശ്ശേരി -കോട്ടോല -തോടയം റോഡിന് 2.29 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.

2020-2021 സാമ്പത്തിക വർഷത്തിൽ മണ്ഡലത്തിലെ മാനന്തവാടി, സുൽത്താൻ ബത്തേരി അരീക്കോട്, ബ്ലോക്കുകളിലെ നാലു റോഡുകളുടെ നവീകരണത്തിന് പി. എം. ജി. എസ്. വൈ യിൽ ഉൾപ്പെടുത്തി 22.64 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായും നിർമ്മാണ പ്രവർത്തികൾ ഉടൻ തുടങ്ങുമെന്നും രാഹുൽ ഗാന്ധി എം. പി. യുടെ ഓഫീസ് അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.