above post ad local

മേപ്പാടിയില്‍ ഹൃ​ദ്രോ​ഗി​യാ​യ വ​യോ​ധി​കന്‍റെ പെട്ടിക്കട തീ​യി​ട്ട് ന​ശി​പ്പി​ച്ചു

കല്‍പ്പറ്റ: മേപ്പാടിയില്‍ ഹൃ​ദ്രോ​ഗി​യാ​യ വ​യോ​ധി​കന്‍റെ പെട്ടിക്കട സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. മൂപ്പൈനാ​ട് എ​ച്ച്എംഎ​ൽ ആ​ശു​പ​ത്രി​ക്ക് മു​ൻ​ഭാ​ഗ​ത്ത് റോ​ഡ​രി​കി​ലെ മാ​ങ്കു​ന്ന് സ്വ​ദേ​ശി എ​ൻ. സു​കു​മാ​രന്‍റെ പെ​ട്ടി​ക്ക​ട​ക്കാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ തീ​യി​ട്ട​ത്.

ഫ്ല​ക്സ്, ടാ​ർ​പോ​ളി​ൻ ഷീ​റ്റു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച മേ​ൽ​ക്കൂ​ര​യും ക​മു​കി​ൻ​ത​ടി​കൊ​ണ്ട് ചു​റ്റും മ​റ​ച്ച​തു​മാ​യ ക​ട മു​ക്കാ​ൽ​ഭാ​ഗ​വും ക​ത്തി​ന​ശി​ച്ചു. 3 ത​വ​ണ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ 63കാ​ര​നാ​യ സുകു​മാ​ര​ന് ഭാ​രി​ച്ച ജോ​ലി​ക​ളൊ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല.

26 വ​ർ​ഷം മേ​പ്പാ​ടി​യി​ൽ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഇപ്പോ​ൾ ര​ണ്ട്​ വ​ർ​ഷ​ത്തോ​ള​മാ​യി പെ​ട്ടി​ക്ക​ട ന​ട​ത്തി​യാ​യി​രു​ന്നു ഉ​പ​ജീ​വ​നം. അ​ത് തീ​വെ​ച്ച് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ലും പ്ര​തി​ഷേ​ധം ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്.സം​ഭ​വം സംബന്ധിച്ച് മേ​പ്പാ​ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.