above post ad local

കൽപ്പറ്റ സിപിഎമ്മിൽ നടപടി: എം വി ശ്രേയാംസ് കുമാറിനായി സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടന്നില്ല, ഏരിയ കമ്മറ്റി അംഗത്തെ തരം താഴ്ത്തി

കൽപ്പറ്റ: എൽജെഡി സ്ഥാനാർത്ഥി എം.വി.ശ്രേയാംസ് കുമാറിൻ്റെ തോൽവിയിൽ നടപടിയുമായി സിപിഎം. കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രൻ വിജയിച്ച സീറ്റ് ഇക്കുറി എൽഡിഎഫിലേക്ക് ഘടകക്ഷിയായി എത്തിയ എൽജെഡിക്ക് സിപിഎം വിട്ടു നൽകിയിരുന്നു. എന്നാൽ കൽപറ്റ സീറ്റിൽ കോൺ​ഗ്രസിൻ്റെ ടി.സിദ്ധീഖിനോട് ശ്രേയാംസ് കുമാ‍ർ പരാജയപ്പെട്ടിരുന്നു. ശ്രേയാംസിനായി താഴെത്തട്ടിൽ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടന്നില്ലെന്ന വിമ‍ർശനം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയിലേക്ക് സിപിഎം ജില്ലാ നേതൃത്വം കടന്നത്.

ശിക്ഷാനടപടിയുടെ ഭാ​ഗമായി വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി. ഏരിയ സെക്രട്ടറിയും എം.മധുവിനേയും ഏരിയാ കമ്മറ്റിയേയും മോശം പ്രചാരണ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി ശാസിച്ചിട്ടുണ്ട്. കൽപറ്റ ലോക്കൽ സെക്രട്ടറിയായിരുന്ന അബുവിനെ ആ സ്ഥാനത്ത് നീക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് സിപിഎമ്മിൻ്റെ ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്നലെയാണ് ആരംഭിച്ചത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.