above post ad local

വയനാട് കോട്ടത്തറയിൽ ആദിവാസികൾക്കും കുട്ടികൾക്കും ഹാൻസ് വില്പന ചെയ്തയാളെ അറസ്റ്റ് ചെയ്തു : പരിശോധന രഹസ്യ വിവരത്തെ തുടർന്ന്

കോട്ടത്തറ: കോട്ടത്തറ ടൗണില്‍ കടയോട് ചേര്‍ന്ന വീട്ടില്‍വെച്ച് ആദിവാസികള്‍ക്കും കുട്ടികള്‍ക്കും ലഹരി മിശ്രിത പുകയില ഉത്പ്പന്നമായ ഹാന്‍സ് വില്‍പ്പന നടത്തിയയാളെ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും, കമ്പളക്കാട് എസ്.ഐ വി.ടി സനല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു. കോട്ടത്തറ ടൗണില്‍ പലചരക്കു കട നടത്തുന്ന കോട്ടത്തറ മുക്കില്‍ വീട്ടില്‍ എം.ബഷീര്‍ (43)നെയാണ് അറസ്റ്റ് ചെയ്തത്.

ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ ഇയ്യാളുടെകടയിലും വീട്ടിലും നടത്തിയ സംയുക്ത പരിശോധനയില്‍ 08ബണ്ടില്‍ (240 പാക്കറ്റ് ) ഹാന്‍സ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ പരിശോധന.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.