above post ad local

വെബ്കാസ്റ്റിംഗ് ഓപ്പറേറ്റർമാർക്ക് അർഹമായ വേതനം വേണം;കലക്ടർക്ക് പരാതി നൽകി

0

കല്പറ്റ:നിയമസഭ തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളിൽ മുഴുവൻ സമയവും വെബ് കാസ്റ്റിംഗ് നടത്തുന്നതിന് സഹായിച്ച ഓപ്പറേറ്റർമാർക്ക് അർഹമായ വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് വെബ്സൈറ്റ് കാസ്റ്റിംഗ് ഓപ്പറേറ്റർമാർ ജില്ലാ കളക്ടർക്ക് പരാതി നൽകി. പലർക്കും അക്ഷയ വഴി ആയിരുന്നു നിയമനം ലഭിച്ചത്.ഒരു ദിവസത്തെ ഡ്യൂട്ടിക്ക് 1500 രൂപ വേതനം എന്നായിരുന്നു അക്ഷയ ധരിപ്പിച്ചിരുന്നത്. നിസാരമായ ജോലികളാണെന്ന് പറഞ്ഞിരുന്നെങ്കിലും ദിവസങ്ങളോളം കഠിനദ്വാനം ചെയ്യേണ്ടതായി വന്നു. മറ്റുള്ളവർക്ക് മിനിമം 2500 രൂപ നൽകുമ്പോൾ ഓപ്പറേറ്റർമാർക്ക് മിനിമം വേതനം പോലും നൽകാതെ 1000,1300,1500 എന്നിങ്ങനെ വിത്യസ്ത വേതനമാണ് നൽകുന്നത്.
വെബ്കാസ്റ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ ട്രയൽ റണ്ണുകൾക്കും ലാപ്ടോപ് തയ്യാറാക്കുന്നതിനും തെരെഞ്ഞെടുപ്പിന് മുൻപ് തന്നെ ദിവസങ്ങൾ ജോലി ചെയ്യേണ്ടതായി വന്നു. വിലപ്പെട്ട സമയവും സ്വന്തം ലാപ്ടോപ്പും ഉപയോഗിച്ച് വെബ് കാസ്റ്റിംഗ്‌ന് പോയിരുന്ന ഓപ്പറേറ്റർമാർക്ക് യാത്ര ചിലവ്,ട്രയൽ റണ്ണുകൾക്കായി ഉപയോഗിച്ച ഡാറ്റാ ചാർജ്ജ്,ക്യാമറ സ്ഥാപിക്കാനുള്ള സ്റ്റാൻഡ് ചെലവ്,അക്ഷയയിൽ നിന്ന് തന്നെ എടുത്ത പേപ്പർസ് പ്രിന്റ്കളുടെ ചിലവ്, ഐഡി കാർഡ്, തുടങ്ങിയ ചിലവുകൾ സ്വയം വഹിക്കേണ്ടി വന്നു. വെബ്ക്യാമറ ഇല്ലാതിരുന്ന പല ആളുകളോടും അത് റെന്റിന് ആണെന്ന് പറയുക പോലും ചെയ്തെ ആണ് ക്യാമറ നൽകിയത്.
തെരഞ്ഞെടുപ്പ് ദിവസം മാത്രം 14 മണിക്കൂർ തുടർച്ചയായി ഓൺ ചെയ്തിട്ടത് കാരണം പലരുടെയും ലാപ്ടോപ് കംപ്ലയിന്റ് ആവുകയും ചെയ്തു.ഏപ്രിൽ 6 കൂടാതെ ഏപ്രിൽ 3,5 തിയ്യതികളിൽ ബൂത്തിൽ വെച്ചും വീട്ടിൽ നിന്ന് രണ്ട് ദിവസവും ട്രയൽ റണ്ണിങ് നടത്തേണ്ടതായി വന്നു.
സുരക്ഷ ഉദ്യോഗസ്ഥരെ സഹായിക്കാൻ എത്തിയിരുന്ന കേഡറ്റുകൾക്ക് 2500 രൂപയോളം വേതനം നൽകുമ്പോൾ ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ജില്ലയിലെ നാനൂറോളം വരുന്നു ബൂത്തുകളിൽ സജ്ജീകരിച്ച പോൾ വയനാട് ആപ്പിന്റെയും ചുമതല ഏൽപ്പിക്കപ്പെട്ട വെബ് കാസ്റ്റിംഗ് ഓപ്പറേറ്റർമാരിൽ അധിക പേർക്കും അവരുടെ വേതനം നൽകുക പോലും ചെയ്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
അക്ഷയ ജീവനക്കാരോട് കാര്യം തിരക്കുമ്പോൾ കളക്ടറുടെ നിർദ്ദേശം ലഭിക്കാതെ വേതനം കൂട്ടാൻ പറ്റില്ലെന്നാണ് പറയുന്നത്.
അതിനാൽ ജില്ലാ കളക്ടർ ഈ കാര്യത്തിൽ ഇടപെട്ട് മിനിമം 3000 എങ്കിലും ആക്കി വേതന വർദ്ധനവ് നൽകി ഉടൻ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.