above post ad local

വയനാട് ജില്ലയില്‍ ഇന്ന് 729 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.35

വയനാട് ജില്ലയില്‍ ഇന്ന് (19.08.21) 729 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 594 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.35 ആണ്. 725 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 88144 ആയി. 81062 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5996 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4697 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി 69, നെൻമേനി 56, കൽപ്പറ്റ 47, മേപ്പാടി 44, മാനന്തവാടി 43, ഇടവക 42, നൂൽപ്പുഴ 39, അമ്പലവയൽ, പനമരം 38 വീതം, മീനങ്ങാടി 31, മൂപ്പൈനാട് 25, തവിഞ്ഞാൽ, വൈത്തിരി, കണിയാമ്പറ്റ 22 വീതം, പുൽപ്പള്ളി 21, മുള്ളൻകൊല്ലി, പൂതാടി, തിരുനെല്ലി, വെങ്ങപ്പള്ളി 20 വീതം, വെള്ളമുണ്ട 19, പടിഞ്ഞാറത്തറ 18, പൊഴുതന 15, മുട്ടിൽ 14, തൊണ്ടർനാട് 11, കോട്ടത്തറ 7, തരിയോട് 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതര സംസ്‌ഥാനത്തു നിന്നും വന്ന 3 തമിഴ്നാട് സ്വദേശികളും, ഒരു കർണാടക സ്വദേശിയും രോഗബാധിതരായി.

594 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 89 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 505 പേരുമാണ് രോഗമുക്തരായത്.

1510 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.08.21) പുതുതായി നിരീക്ഷണത്തിലായത് 1510 പേരാണ്. 1633 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17207 പേര്‍. ഇന്ന് പുതുതായി 82 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2729 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 657675 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 628713 എണ്ണത്തിന്റെ ഫലം ലഭിച്ചു. 540569 പേര്‍ നെഗറ്റീവും 88144 പേര്‍ പോസിറ്റീവുമാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.