above post ad local

45 വയസ്സ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക; വയനാട്ടിൽ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യം

കൽപ്പറ്റ:45 വയസ്സ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യമൊരുക്കി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവയ്ക്കുപുറമേ കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തുള്ള പഴശ്ശി ഹാൾ, മാനന്തവാടി, കൽപ്പറ്റ വ്യാപാര ഭവൻ, പടിഞ്ഞാറത്തറ ക്രിസ്തുരാജ ചർച്ച്, മാനന്തവാടി ലിറ്റിൽ ഫ്ലവർ യു. പി. സ്കൂൾ എന്നിവിടങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡുമായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.