above post ad local

വയനാട് ജില്ലയില്‍ ഇന്ന് 603 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.3

വയനാട് ജില്ലയില്‍ ഇന്ന് (14.08.21) 603 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 772 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.3 ആണ്. 590 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 85 538 ആയി. 77927പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6672 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5166 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി 66, അമ്പലവയൽ, കൽപ്പറ്റ 49 വീതം, മാനന്തവാടി 41, മേപ്പാടി, പനമരം 35 വീതം, പൊഴുതന 33, വൈത്തിരി 29, ബത്തേരി 27, മുട്ടിൽ, പുൽപ്പള്ളി 26 വീതം, കണിയാമ്പറ്റ, മീനങ്ങാടി 23 വീതം, തവിഞ്ഞാൽ 18, വെങ്ങപ്പള്ളി 16, മുള്ളൻകൊല്ലി 15, എടവക, നൂൽപ്പുഴ, വെള്ളമുണ്ട 11 വീതം, തരിയോട്, തിരുനെല്ലി 9 വീതം, കോട്ടത്തറ, മൂപ്പൈനാട്, പൂതാടി 6 വീതം, പടിഞ്ഞാറത്തറ, തൊണ്ടർനാട് 5 വീതം ആളുകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഇതര സംസ്ഥാനത്തും നിന്നും എത്തിയ 9 തമിഴ്നാട് സ്വദേശികൾക്കും രണ്ട് ബത്തേരി സ്വദേശികൾക്കും ബാംഗ്ലൂരിൽ നിന്നും എത്തിയ രണ്ട് വെള്ളമുണ്ട സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

772 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 44 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 728 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

1228 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.08.21) പുതുതായി നിരീക്ഷണത്തിലായത് 1228 പേരാണ്. 1569 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18633 പേര്‍. ഇന്ന് പുതുതായി 109 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3096 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 645137 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 621332 എണ്ണത്തിന്റെ ഫലം ലഭിച്ചു. 535794 പേര്‍ നെഗറ്റീവും 85538 പേര്‍ പോസിറ്റീവുമാണ്.
[5:09 PM, 8/14/2021] +91 98956 68182: വൈദ്യുതി മുടങ്ങും
പാടിച്ചിറ ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇരുപ്പൂട് , ആക്കാട്ടുകവല ഭാഗങ്ങളിൽ നാളെ (തിങ്കളാഴ്ച്ച ) രാവിലെ 8 .30 മുതൽ വൈകുന്നേരം 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.