above post ad local

വയനാട് വൈത്തിരിയിൽ പത്താംക്ലാസ് വിദ്യാർത്ഥിയോട് ലൈംഗീക അതിക്രമം കാട്ടിയ പ്രധാനാധ്യാപകൻ അറസ്റ്റിൽ

വൈത്തിരി: വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താംതരം വിദ്യാർത്ഥിയോട് ലൈംഗീക അതിക്രമം നടത്തിയ പ്രധാനദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിലായി. കൊളഗപ്പാറ സ്വദേശിയായ അദ്ധ്യാപകനാണ് അറസ്റ്റിലായത്.
ജൂലൈ മാസത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. തുടർന്ന് ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വൈത്തിരി പോലീസ് പോക്സോ നിയമപ്രകാരം അദ്ധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.