above post ad local

വയനാട്ടിലെ ചെന്നലോട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം എസ് എസിന്റെ കൈത്താങ്ങ്

ചെന്നലോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കസേരകളും ശുചീകരണ ഉപകരണങ്ങളും നല്‍കി എം എസ് എസ് തരിയോട് യൂണിറ്റ് മാതൃകയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അദ്ധ്യക്ഷന്‍ എം മുഹമ്മദ് ബഷീറില്‍ നിന്നും ഡോ. ജാവേദ് റിസ്‌വാന്‍ ഏറ്റുവാങ്ങി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. ഹസ്ന സൈദ്, എം എസ് എസ് ജില്ലാ വൈസ് പ്രസിഡന്‍റ് അഷ്റഫ് പാറക്കണ്ടി, യൂണിറ്റ് പ്രസിഡന്‍റ് കെ ഇബ്രാഹിംഹാജി, പി കെ അബ്ദുറഹിമാന്‍, ടി മൊയ്തൂട്ടി, വി മുസ്തഫ, ടി പി ഷൗക്കത്ത്, ഷിഹാബുദ്ധീന്‍ എന്നിവരും ആരോഗ്യ പ്രവര്‍ത്തകരും സംബന്ധിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.