above post ad local

കോവിഡ് കേസുകള്‍ കൂടുന്നു; ബംഗ്ലാദേശില്‍ രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി

0

ധാക്ക: കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ബംഗ്ലാദേശിൽ ലോക്ഡൗൺ ഏർപ്പെടുത്തി. ഏഴ് ദിവസത്തേക്കാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഏപ്രിൽ 5 രാവിലെ 6 മുതൽ ഏപ്രിൽ 11 രാത്രി 12 മണി വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 6 മണിക്ക് ശേഷം ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്. അടിയന്തര സേവനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. പൊതുഗതാഗതം പൊതുമാർക്കറ്റുകൾ എന്നിവ പൂർണമായും നിർത്തലാക്കും. വിമാനസർവീസുകൾക്കും വിലക്കുണ്ട്.

രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകളിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7087 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 6,37,364 ആയി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് ഞായറാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 53 പേർ കൂടി രോഗബാധയെ തുടർന്ന് മരണിച്ചതോടെ ആകെ മരണസംഖ്യ 9226 ആയി.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.