above post ad local

55 വയസിൽ താഴെയുള്ളവർക്കുള്ള ആസ്ട്രാസെനക്ക വാക്‌സിന്‍ വിതരണം കാനഡ നിർത്തിവെച്ചു

ഒട്ടാവ: അപൂർവ സാഹചര്യങ്ങളിൽ ചിലർക്ക് രക്തം കട്ടപിടിക്കാൻ കാരണമാകുമെന്ന ആശങ്കയെത്തുടർന്ന് യുവാക്കൾക്ക് ആസ്ട്രാസെനകയുടെ കോവിഡ് വാക്സിൻ നൽകാനുള്ള പദ്ധതി കാനഡ താത്ക്കാലികമായി നിർത്തിവെച്ചു.

ഒന്റാറിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട എന്നിവിടങ്ങളിലെ ആരോഗ്യ അധികൃതർ 55 വയസ്സിന് താഴെയുള്ളവർക്ക് ഈ വാക്സിൻ നൽകുന്നതാണ് നിർത്തി വെച്ചത്. രാജ്യത്തിന്റെ വാക്സിൻ ഉപദേശക സമിതി താത്ക്കാലികമായി നിർദേശം നൽകിയതിനെ തുടർന്നാണ് ആസ്ട്രാസെനെക്ക വാക്സിനേഷൻ വിതരണം താത്ക്കാലികമായി നിർത്തിയത്.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാക്സിൻ യജ്ഞത്തിന് ഇത് തിരിച്ചടിയാവും. കാനഡയ്ക്ക് ഈ ആഴ്ച യുഎസിൽ നിന്ന് 15 ലക്ഷം ഡോസ് അസ്ട്രാസെനെക്ക വാക്സിൻ ലഭിക്കാനിരിക്കെയാണ് ഈ തീരുമാനം.

യുഎസ്സിൽ 15.5 ശതമാനം പേർ വാക്സിൻ കുത്തിവെപ്പെടുത്തപ്പോൾ കാനഡയിൽ വാക്സിൻ സ്വീകരിച്ചവർ 1.8 ശതമാനം മാത്രമാണ്. ഫൈസർ, മൊഡേണ വാക്സിൻ ആണ് നിലവിൽ കാനഡയിൽ ഭൂരിഭാഗം പേർക്കും നൽകിയത്.അപൂർവമായി ചിലർക്ക് വാക്സിനേഷന് ശേഷം രക്തം കട്ടപിടിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം ചില യൂറോപ്യൻ രാജ്യങ്ങൾ ആസ്ട്രാസെനക്ക വാക്സിൻ വിതരണം താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന റിപ്പോർട്ടുകളെത്തുടർന്ന് വിതരണം പുനരാരംഭിക്കുകയായിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.