
കൊളംബോ: ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രികർക്കും ശ്രീലങ്കയിൽ വിലക്കേർപ്പെടുത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ശ്രീലങ്കൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് സിവിൽ വ്യോമയാന അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
നേരത്തെ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് ശ്രീലങ്ക വിലക്കേർപ്പെടുത്തിയിരുന്നു. പുതിയ തീരുമാനം പ്രവാസികൾക്കടക്കം തിരച്ചടയാകും.
ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രകൾ വിലക്കിയതിനെ തുടർന്ന് പ്രവാസികൾ ശ്രീലങ്ക വഴി പോയിരുന്നു.
- Advertisement -
Comments are closed.