above post ad local

ടോക്യോ ഒളിമ്പിക്‌സിന് വീണ്ടും കോവിഡ് ഭീഷണി; കേസുകള്‍ ഉയര്‍ന്നാല്‍ ഒളിമ്പിക്‌സ് റദ്ദാക്കിയേക്കും

0

ടോക്യോ: കോവിഡ്-19 രോഗവ്യാപനത്തെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവെച്ച ടോക്യോ ഒളിമ്പിക്സിന് വീണ്ടും കോവിഡ് ഭീഷണി.

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുകയാണെങ്കിൽ ഒളിമ്പിക്സ് റദ്ദാക്കേണ്ടി വരുമെന്ന് ജപ്പാനിൽ ഭരണത്തിലിരിക്കുന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സെക്രട്ടറി ജനറൽ തോഷിഹിറോ നിക്കായ് പറഞ്ഞു.

2020-ൽ നിന്ന് 2021 ജൂലായിലേക്ക് മാറ്റിവെച്ച ഒളിമ്പിക്സിന് ഇനി 100 ദിവസത്തിൽ താഴെ മാത്രം ബാക്കിയുള്ളപ്പോഴാണ് തോഷിഹിറോ നിക്കായിയുടെ പ്രസ്താവന. ടി.ബി.എസ് ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒളിമ്പിക്സ് റദ്ദാക്കുക എന്ന കാര്യം സർക്കാൻ ഇപ്പോഴും ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു നിക്കായിയുടെ മറുപടി.

ജപ്പാനിൽ ഉടനീളം കോവിഡ് കേസുകൾ വർധിച്ച് വരികയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒസാക്കയിൽ ബുധനാഴ്ച 1,100 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ച ഒളിമ്പിക്സ് 2021 ജൂലായ് 23 മുതൽ ഓഗസ്റ്റ് എട്ടുവരെ നടത്താനായിരുന്നു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിൽ തീരുമാനിച്ചിരുന്നത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.