above post ad local

പാർലമെന്റ് സമ്മേളനം തടസപ്പെടുത്തിയതിൽ പ്രതിപക്ഷം മാപ്പ് പറയണമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം തടസപ്പെടുത്തിയതിന് പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്രസർക്കാർ. സഭയിൽ ബില്ലുകൾ പാസാക്കിയാൽ കൂടുതൽ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തിയതായും കേന്ദ്രസർക്കാർ ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാൻ ഏഴു കേന്ദ്രമന്ത്രിമാർ വിളിച്ച സംയുക്ത വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷത്തിനെതിരേ കേന്ദ്രം രൂക്ഷവിമർശനം ഉന്നയിച്ചത്.

പ്രതിപക്ഷം പാർലമെന്റ് സമ്മേളനം അലങ്കോലമാക്കി. സമ്മേളനം സുഗമമായി നടത്താൻ പല തവണ പ്രതിപക്ഷവുമായി ചർച്ച നടത്തിയെങ്കിലും അവർ സഹകരിച്ചില്ല. സമ്മേളനം നടത്തിക്കില്ലെന്ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രതിപക്ഷം പ്രവർത്തിച്ചതെന്നും കേന്ദ്രമന്ത്രിമാർ ആരോപിച്ചു.

സഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ എംപിമാർ മേശപ്പുറത്തുകയറി പ്രതിഷേധിച്ചതിനേയും കേന്ദ്രമന്ത്രിമാർ വിമർശിച്ചു. പ്രതിപക്ഷത്തിന്റെ പെരുമാറ്റം പാർലമെന്റ് അംഗങ്ങൾക്ക് ചേർന്നതല്ല. പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യത്തിനാകെ അപമാനമാണെന്നും കേന്ദ്രമന്ത്രിമാർ ആരോപിച്ചു.

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ ജനങ്ങൾ കേന്ദ്ര സർക്കാരിനെ ചില ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷം പാർലമെന്റ് സമ്മേളനം പൂർണമായും തടസപ്പെടുത്തി. വെറുതേ മുതലക്കണ്ണീർ ഒഴുക്കുന്നതിന് പകരം പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.