above post ad local

കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെയ്ക്കു 200 മീറ്ററിൽ സ്വർണം

ടോക്യോ: പുരുഷന്മാരുടെ 100 മീറ്ററിൽ കാലിടറിയെങ്കിലും 200 മീറ്ററിൽ സ്വർണ മെഡൽ സ്വന്തമാക്കി കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെ.

19.62 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം സ്വർണ മെഡൽ കഴുത്തിലണിഞ്ഞത്. ദേശീയ റെക്കോഡോടെയാണ് ഗ്രാസ്സെയുടെ സ്വർണ നേട്ടം.

നേരത്തെ 100 മീറ്ററിൽ വെങ്കലം നേടാനേ താരത്തിന് സാധിച്ചിരുന്നുള്ളൂ.

19.68 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ കെന്നെത്ത് ബെഡ്നറെക് വെള്ളിയും 19.74 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ തന്നെ നോഹ ലൈലസ് വെങ്കലവും സ്വന്തമാക്കി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.