above post ad local

ദീപക് പുനിയക്ക് സെമിഫൈനലിൽ തോൽവി:ഇനി വെങ്കലത്തിനായി മത്സരിക്കും

ടോക്യോ: ഗുസ്തിയിൽ ഇന്ത്യൻ താരം ദീപക് പുനിയക്ക് സെമിഫൈനലിൽ തോൽവി. 86 കിലോഗ്രാം ഫ്രീസ്റ്റൈൽവിഭാഗത്തിൽ അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്ല്റാണ് ദീപകിനെ തോൽപ്പിച്ചത്. ലോക റാങ്കിങ്ങിൽ രണ്ടാമതുള്ള ദീപകിനെതിരേ അമേരിക്കൻ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇനി വെങ്കലത്തിനായി റഷ്യൻ താരം ആർതർ നൈഫോനോവിനോട് മത്സരിക്കും. ആദ്യ സെമിയിൽ ആർതർ ഇറാൻ താരം ഹസ്സൻ യസ്ദാനിച്ചരാതിയോട് തോറ്റിരുന്നു.

നൈജീരിയയുടെ അഗിയാവോമോർ എക്കെരെകെമെയെ 12-1 എന്ന സ്കോറിന് മറികടന്നാണ് ദീപക് പുനിയ ക്വാർട്ടറിലെത്തിയത്. പിന്നാലെ നടന്ന മത്സരത്തിൽ ചൈനയുടെ സുഷെൻ ലിന്നിനെ 6-3ന് തോൽപ്പിച്ച് ദീപക് സെമിയിലേക്ക് മുന്നേറി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.