above post ad local

സ്പ്രിന്റ് ഡബിൾ നിലനിർത്തുന്ന ആദ്യ വനിതയായി എലെയ്ൻ തോംസൺ:100,200 മീറ്ററിൽ സ്വർണം

ടോക്യോ: ഒളിമ്പിക്സിൽ സ്പ്രിന്റ് ഡബ്ൾ നിലനിർത്തുന്ന ആദ്യ വനിതയായി ജമൈക്കൻ താരം എലെയ്ൻ തോംസൺ. ടോക്യോ ഒളിമ്പിക്സിൽ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ൻ സ്വർണം നേടി. 2016 റിയോ ഒളിമ്പിക്സിലും രണ്ടിനങ്ങളിലും ജമൈക്കൻ താരം സ്വർണം സ്വന്തമാക്കിയിരുന്നു. ഇതോടെ ഒളിമ്പിക്സ് ട്രാക്ക് ആന്റ് ഫീൽഡ് വ്യക്തിഗത വിഭാഗത്തിൽ നാല് സ്വർണം നേടുന്ന ആദ്യ വനിതയായും തോംസൺ മാറി.

21.53 സെക്കന്റിലാണ് ജമൈക്കൻ താരം ഫിനിഷിങ് ലൈൻ തൊട്ടത്. നമീബിയയുടെ ക്രിസ്റ്റൈ്യൻ ബൊമ വെള്ളിയും (21.81 സെ) അമേരിക്കയുടെ ഗാബി തോമസ് വെങ്കലവും (21.87 സെ) നേടി.

ഒളിമ്പിക്സിൽ 200 മീറ്ററിൽ വേഗതയേറിയ രണ്ടാമത്ത ഓട്ടമാണിത്. 1988 സിയോളിൽ സ്വർണം നേടിയ ഫ്ളോറെൻസ് ഗ്രിഫ്തിന്റെ പേരിലാണ് ഒളിമ്പിക് റെക്കോഡ് (21.34 സെക്കന്റ്). നേരത്തെ 100 മീറ്ററിൽ ഒളിമ്പിക് റെക്കോഡോടെയാണ് ജമൈക്കൻ താരം ഒന്നാമതെത്തിയത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.