above post ad local

വായ്‌നാറ്റമകറ്റാന്‍ വീട്ടിലൊരു സിംപിള്‍ ടെക്‌നിക്‌….

പലരേയും അലട്ടുന്ന ഒന്നാണ് വായ്‌നാറ്റം. ഇത് അനുഭവപ്പെടുന്നയാളേക്കാള്‍ അനുഭവിയ്ക്കുന്നവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ടെന്ന് പറയാം. സംസാരിയ്ക്കുമ്പോള്‍, അല്ലെങ്കില്‍ അടുത്തു നില്‍ക്കുമ്പോള്‍ മറ്റൊരാളുടെ വായ്‌നാറ്റം കാരണം അനുഭവിയ്‌ക്കേണ്ടി വരുന്നത് സുഖകരമായ സംഗതിയല്ല. വായ്‌നാറ്റമുള്ളവര്‍ക്കാകട്ടെ, സമൂഹ മധ്യത്തില്‍ അപമാനിയ്ക്കപ്പെടുന്ന ഒരു തോന്നലുമുണ്ടാകും. സാമൂഹിക അകലം പാലിയ്ക്കാന്‍ ഈ പ്രശ്‌നം കൊണ്ട് പലര്‍ക്കും തോന്നുകയും ചെയ്യും. വായ്്‌നാറ്റത്തിന് കാരണം പലതുമമുണ്ടാകും, ഇതിന് വൃത്തിക്കുറവും രോഗങ്ങളും വരെ കാരണമാകാം.

അമിത വായ്‌നാറ്റം ഉള്ളവർ മല്ലിയില ചവയ്ക്കുന്നത് നല്ലതാണ്. ഇത് വായ്‌നാറ്റം കുറയ്ക്കും. മല്ലിയിൽ ഉപ്പ് ചേർത്ത് ചൂടാക്കി കഴിക്കുന്നതും വായ്‌നാറ്റം ഇല്ലാതാക്കാൻ സഹായിക്കും. കുറച്ച് പെരുംജീരകം എടുത്ത് വെറുതെ ചവയ്‌ക്കാം. പെരുംജീരകത്തിന് വായ്നാറ്റത്തിന് കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട്. വായിൽ ഉമിനീര് അധികം ഉത്പാദിപ്പിക്കാനും പെരുംജീരകത്തിന് കഴിയും.വായ വരണ്ടിരിയ്ക്കുന്നത് വായ്‌നാറ്റത്തിനുള്ള പ്രധാന കാരണമാണ്.

ഭക്ഷണശേഷമാണ് പലര്‍ക്കും പ്രധാനമായി ഈ പ്രശ്‌നം അനുഭവപ്പെടുന്നത്. ഇതിന് നല്ലൊരു പരിഹാരമാണ് ഏലയ്ക്കയോ ഗ്രാമ്പൂവോ വായിലിട്ട് ചവയ്ക്കുന്നത്. ഇത് വായ്‌നാറ്റമകറ്റുക മാത്രമല്ല, വായുടെ ആരോഗ്യത്തിനും ഗുണം നല്‍കുന്ന ഒന്നാണ്. ഇവയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും വെള്ളം കൊണ്ട് വായ കഴുകുന്നതുമെല്ലാം ഏറെ നല്ലതാണ്.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.