ആര്‍ത്തവ കാലത്ത് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ പല സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവ സമയത്തുണ്ടാവുന്ന പ്രശ്നമാണ് വയറുവേദന. ആര്‍ത്തവ രക്തം പുറംന്തള്ളുന്നതിനായി സ്ത്രീകളുടെ ഗര്‍ഭാശയ മുഖം അല്പം വികസിക്കുന്നതാണ് ഇതിന് കാരണം. എന്നാൽ, ഇതിന്റെ അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
പെരുംജീരകം ചായ പിഎംഎസിനും ആർത്തവ വേദനയ്ക്കും മികച്ചതാണ്. ആർത്തവ കാലത്ത് പെരുംജീരകം ചായ കുടിക്കുന്നത് അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായകമാണ്. ഇതിലെ ആന്റി-കാർമിനേറ്റീവ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആർത്തവം മൂലമുണ്ടാകുന്ന വേദന ലഘൂകരിക്കാൻ സഹായിക്കുന്നു.
ഉണക്ക മുന്തിരി തലേ ദിവസം വെള്ളത്തിലിട്ട ശേഷം രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുന്നത് ആര്‍ത്തവസമയത്തെ അസ്വസ്ഥകള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
- Advertisement -
Comments are closed.