വിവാഹമെന്നാല്‍ സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും ദിനമെന്നാണ്. എന്നാല്‍ ആ ദിനം പ്രിയപ്പെട്ടവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നാല്‍ ജീവിതകാലം മുഴുവന്‍ ആ സങ്കടം നമ്മളോടൊപ്പമുണ്ടാകും. അത്തരത്തില്‍ സങ്കടകരമായ ഒരു അവസ്ഥയിലൂടെയാണ് ബ്രിട്ടീഷ് ഗായകന് ടോം മാന്‍ കടന്നുപോകുന്നത്.
വിവാഹദിനത്തില്‍ ടോമിന് നഷ്ടമായത് പ്രിയപ്പെട്ട പ്രണയിനി ഡാനിയല്‍ ഹാംസണ്‍ന്റെ ജീവനാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ടോം തന്നെയാണ് ഈ ദു:ഖവാര്‍ത്ത ആരാധകരെ അറിയിച്ചത്. എന്നാല്‍ മരണകാരണം എന്താണെന്ന് ടോം പോസ്റ്റില്‍ പറയുന്നില്ല.
ടോമും ഡാനിയലും 2020 സെപ്റ്റംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ അത് നീട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ചു ജീവിച്ച ഇരുവര്‍ക്കും 2021 ഒക്ടോബറില്‍ ഒരു ആണ്‍കുഞ്ഞും പിറന്നു.
- Advertisement -
Comments are closed.