അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകളാണ് ജാന്‍വി കപൂര്‍. ജാന്‍വിയുടെ സഹോദരി ഖുശി കപൂറും പിതൃസഹോദരനും നടനുമായ സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂറും സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
ധടക്ക് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ജാന്‍വിയ്ക്ക് ഒട്ടേറെയാരാധകരുണ്ട്. താരകുടുംബത്തില്‍ നിന്നുള്ളവരായതിനാല്‍ സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഖുശിയ്ക്കും ഷനായക്കും ഒട്ടേറെ ഫോളേവേഴ്സ് ഇന്‍സ്റ്റാഗ്രാമിലുണ്ട്. ഇവര്‍ മൂവരും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
മൂവരുടെയും വസ്ത്രധാരണം തന്നെയാണ് പ്രധാന ആകര്‍ഷണം. ഗ്ലിറ്ററി മവ് ഹോള്ട്ടര്നെക്ക് വസ്ത്രമാണ് ജാന്‍വി ധരിച്ചിരിക്കുന്നത്. ഖുശിയും ഷനായയും സ്പാര്ക്ക്ലി സില്‍വര്‍ ഹോള്ട്ടര്നെക്ക് വസ്ത്രവും. താരസഹോദരിമാര്‍ ഒന്നിച്ചുള്ള ചിത്രം മനോഹരമായിട്ടുണ്ടെന്നാണ് ആരാധകര്‍ കുറിക്കുന്നത്.
- Advertisement -
Comments are closed.