above post ad local

സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ്‌ലോക്ക് ചെയ്‌തു.. ഇവന് നാണമില്ലേ? ഭർത്താവിനെ വിമർശിച്ചവന് മറുപടിയുമായി നടി ദുർഗ

വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുർഗ കൃഷ്ണ. ചിത്രം വേണ്ടത്ര വിജയിച്ചില്ലെങ്കിലും താരം പിന്നീട് മോളിവുഡിൽ നിറസാന്നിധ്യമായി മാറി. നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം റാമിലാണ് ദുര്‍ഗ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിലൂടെ തന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ആരാധകരുമായി സംവദിക്കാനും അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുവാനും സോഷ്യൽ മീഡിയയിലൂടെ താരം ശ്രമിക്കുന്നു.

ലിപ് ലോക്കിന് മുമ്പ് നാണിച്ചിരുന്ന കിച്ചു ആക്ഷൻ പറഞ്ഞപ്പോൾ വൻ പെർഫോമൻസ് ആയിരുന്നു: ദുർഗ കൃഷ്ണ

സിനിമാപ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ യുവ നടിയാണ് ദുർഗ്ഗ കൃഷ്ണ. താരത്തിന്റെ വിവാഹം ഏപ്രിൽ 5നാണ് നടന്നത്. ഒരു പ്രമുഖ നിർമ്മാതാവും വലിയൊരു ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. നീണ്ട നാളത്തെ ദിവ്യമായ പ്രണയമാണ് വിവാഹത്തിലേക്ക് എത്തി ചേർന്നത്. അതിന് മുൻപ് കുറെ പ്രാവിശ്യം തന്റെ പ്രിയതമനെപ്പറ്റി വാചാലയായിരുന്നു. അതെ പോലെ തന്നെ പ്രണയത്തെ പറ്റിയും നടി മനസ്സ് തുറന്ന് പറഞ്ഞിരുന്നു.

കൃഷ്ണശങ്കര്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കുടുക്ക് 2025 ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ അടുത്തിയെ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ദുര്‍ഗ പവങ്കുവെച്ച ചിത്രത്തിന് കീഴിലായി മോശം കമന്റുമായെത്തിയ ആൾക്ക് താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്. ദുർഗയുടെ പുതിയ ചിത്രം മധുരം ജീവാമൃത ബിന്ദുവിന്റെ പൂജ ചടങ്ങിൽ ഭർത്താവ് അര്‍ജുനൊപ്പം വിളക്ക് തെളിയിക്കുന്നതിന്റെ ചിത്രങ്ങളാണ് ദുര്‍ഗ പങ്കുവെച്ചത്. സ്വന്തം പെണ്ണിനെ വേറെ ഒരുത്തന്‍ ലിപ് ലോക് ചെയ്തു, ഇവന് നാണമില്ലേയെന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാന്‍ തനിക്ക് നാണമില്ലേയെന്നായിരുന്നു നടി തിരിച്ച് ചോദിച്ചത്. വിമര്‍ശകന്റെ കമന്റും ദുര്‍ഗയുടെ മറുപടിയും നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. നിരവധി പേരാണ് ദുര്‍ഗയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

കൃഷ്ണ ശങ്കര്‍ നായകനാകുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദുര്‍ഗ കൃഷ്ണയെ ലിപ്‌ലോക്ക് ചെയ്യുന്ന സീന്‍ ഉണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ സീനിൽ അഭിനയിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ദുർഗ തന്നെ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. കുടുക്കിലെ ആ പാട്ട് പ്രമോട്ട് ചെയ്യാന്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഭര്‍ത്താവ് അര്‍ജുന്‍ ആയിരുന്നെന്നും ലിപ് ലോക്ക് രംഗമൊന്നും അര്‍ജുനെ സംബന്ധിച്ച് പ്രശ്‌നമുള്ള കാര്യമായിരുന്നില്ലെന്നുമാണ് ദുർഗ വെളിപ്പെടുത്തിയത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.