above post ad local

പാരിസിൽ വെള്ള, ദുബായിൽ കറുപ്പ്; മാറ്റമില്ലാത്തത് ഐശ്വര്യയ്ക്ക് മാത്രം

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഐശ്വര്യ റായി പൊതുവേദികളിൽ സജീവമാകുമ്പോൾ ഫാഷൻ ലോകവും ആരാധകരും ആകാംക്ഷയിലാണ്. താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങളാണ് ഇതിനു കാരണം. ആ ആകാംക്ഷയിൽ തെറ്റില്ലെന്ന് പാരിസ് ഫാഷൻ വീക്കിലെ പ്രകടനത്തിലൂടെ ആഷ് തെളിയിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ ദുബായിലും ഐശ്വര്യ തന്റെ ഫാഷൻ ഗെയിം തുടരുകയാണ്.

 

ദുബായ് എക്സ്പോ 2020 ലെ ‘സ്റ്റാൻഡ് അപ്’ എന്ന പ്രോഗ്രാമിൽ പങ്കെടുക്കാനാണ് ഐശ്വര്യ എത്തിയത്. പാരിസിൽ വെള്ളയിൽ മനംകവർന്ന ഐശ്വര്യ പക്ഷേ ദുബായിലെത്തിയപ്പോൾ കറുപ്പിലേക്ക് ചേക്കേറി. ഐശ്വര്യയെ ഒരുക്കിയശേഷം മേക്കപ് ആർട്ടിസ്റ്റുകൾ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.

പ്ലെയിൻ ബ്ലാക്കിൽ എംബല്ലിഷ്ഡ് വർക്കുകൾ നിറയുന്ന ഔട്ട്ഫിറ്റാണ് ഐശ്വര്യ ധരിച്ചത്. സ്ലീവ്‌ലസിനൊപ്പം ‘U’ ആകൃതിയിലുള്ള ഇറക്കമുള്ള കഴുത്ത് ഔട്ട്ഫിറ്റിനെ സ്റ്റൈലിഷ് ആക്കുന്നു. ഒരു കറുപ്പ് വെയിസ്റ്റ് ബെൽറ്റും ധരിച്ചിട്ടുണ്ട്. ദുപ്പട്ടയുടെ ബോർഡറിലും ഔട്ട്ഫിറ്റിലേതിനു സമാനമായ വർക്കുകൾ കാണാം. സെലിബ്രിറ്റി ഡിസൈനർ സബ്യസാചിയാണ് ഈ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്.

സ്റ്റേറ്റ്മെന്റ് മോതിരങ്ങളും സ്റ്റൈലിഷ് കമ്മലുകളുമാണ് ആക്സസറൈസ് ചെയ്തത്. ലിപ്സ്റ്റിക് പ്രിയം ആഷ് തുടർന്നപ്പോൾ ഇത്തവണ ബ്രൈറ്റ് റെഡ് നിറത്തിനാണ് നറുക്കു വീണത്. സസൂക്ഷ്മമുള്ള ഐ മേക്കപ്പും തിളക്കമുള്ള ചര്‍മവും താരത്തെ അതിസുന്ദരിയാക്കി. ഒപ്പം ഓപ്പണ്‍ ഹെയർ സ്റ്റൈലും കൂടിച്ചേർന്നതോടെ ക്ലീൻ ആൻഡ് ക്ലാസിക് സ്റ്റൈലിൽ ആഷ് ദുബായിൽ മിന്നിത്തിളങ്ങി.

ഒക്ടോബർ 3ന്, പാരിസിൽ ഈഫൽ ടവറിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ വേദിയിലായിരുന്നു ഫാഷൻ വീക്ക് അരങ്ങേറിയത്. ലോകത്തെ മുൻനിര കോസ്മറ്റിക്സ് കമ്പനി ലൊറിയാലിനെ പ്രതിനിധീകരിച്ചാണ് അവരുടെ ബ്രാൻഡ് അംബാസഡർ കൂടിയായ ഐശ്വര്യ റാംപിലെത്തിയത്. വെള്ള നിറത്തിലുള്ള പ്ലീറ്റഡ് ഡ്രസ്സ് ആയിരുന്നു വേഷം. ഐശ്വര്യയുടെ ആ ലുക്കും ഏറെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു.

 

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.