above post ad local

സ്വപ്നങ്ങളിലേക്ക് ചിറകുയർത്താൻ ‘ഇൻഷ’, നീസ്ട്രിമിൽ റിലീസ് ചെയ്തു

കൊച്ചി, ആഗസ്റ്റ് 05, 2021: പതിമൂന്ന് വയസുള്ളൊരു പെൺകുട്ടിയായ ഇൻഷയുടെ സ്വപ്നങ്ങളുടെ കഥ പറയുന്ന ‘ഇൻഷ’ നീസ്ട്രിമിൽ റിലീസ് ചെയ്തു. നിരവധി ഹ്രസ്വ ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ ഡോ.സിജു വിജയൻ ആദ്യമായി അണിയിച്ചൊരുക്കുന്ന മുഴുനീള സിനിമയാണിത്. ചലനശേഷി ഇല്ലാതെ വീൽ ചെയറിൽ സഞ്ചരിക്കുന്ന ഇൻഷ എന്ന പതിമൂന്നുകാരിയാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. തൻ്റെ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് കടൽ കാണുക എന്ന അവളുടെ ലക്ഷ്യത്തിലേക്ക് എത്താൻ സമപ്രായക്കാരായ മൂന്ന് ആത്മ സുഹൃത്തുക്കളുമായ് ചേർന്ന് നടത്തുന്ന യാത്രയുടെ അഥവാ പോരാട്ടങ്ങളുടെ കഥയാണ് ഇൻഷ. ശരീരത്തിലെ മസിൽസിന്‍റെ ബലം കുറയുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗത്താൽ കഴിഞ്ഞ ആറ് വർഷമായി ഇലക്ട്രോണിക് വീൽ ചെയറിന്‍റെ സഹായത്താൽ സഞ്ചരിക്കുന്നൊരാൾ കൂടിയാണ് ഈ ചിത്രത്തിന്‍റെ സംവിധായകനായ ഡോ.സിജുവിജയൻ. ആയുഷ്മിത്ര സിനിമാസിന്‍റെ ബാനറിൽ ഡോ.സിജു വിജയനും, ആഘോഷ് ബാബുവുമാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

പ്രാർത്ഥന സന്ദീപ്, ആദിത്യ രാജേഷ്, അനന്തു നാരായണൻ, മെബിൻ ഐസക്ക്, അനിൽ പെരുമ്പളം, ആര്യ സലിം, മനേക്ഷ സി.പി, രാജേശ്വരി ശശികുമാർ, സുരേഷ് നെല്ലിക്കോട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ സാനിഫ് അലി, ടിമി വർഗീസ്, അഞ്ജുറാണി ജോയ്, പാർവ്വതി കൃഷ്ണകുമാർ, സിനി ജിനേഷ്, സുമേഷ് മാധവൻ, പ്രശാന്ത്, ജെറിൽ ജോണി തുടങ്ങിയവരും ഇൻഷയിൽ വേഷമിടുന്നു.

ഛായാഗ്രഹണം – പ്രവീൺ രാജ്, എഡിറ്റിംഗ് – നവീൻ. പി. വിജയൻ, മ്യൂസിക് – ഡോ. ഡൊണാൾഡ് മാത്യു, ലിറിക്സ് – ഡോ. കെ. സജി, പാടിയത് – വർഷ രഞ്ജിത്, ഡോ. ഡൊണാൾഡ് മാത്യു, ആർട്ട് ഡയറക്ടർ – ജ്യോതിഷ് കേശവ്, സൗണ്ട് മിക്സ് – അബു ബിൻ ഫസൽ.

- Advertisement -

- Advertisement -

- Advertisement -

Comments are closed.