above post ad local

കാമുകനൊപ്പം ഒളിച്ചോടിയ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; കാമുകനടക്കം 8 പേര്‍ക്കെതിരേ കേസ്

ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ കാമുകൻ ഉൾപ്പെടെ എട്ട് പേർക്കെതിരേ കേസെടുത്തു. പെൺകുട്ടിയുടെ കാമുകനായ സന്ദീപ്, ഇയാളുടെ സുഹൃത്തുക്കളായ രഞ്ജീത്, ലംബു, ബില്ല, രാഹുൽ, സൈന്യ, സന്തോഷ്, തിരിച്ചറിയാത്ത മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രതികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ദിവസങ്ങൾക്ക് മുമ്പാണ് കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയായത്. സന്ദീപും പെൺകുട്ടിയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. മാർച്ച് 15-ന് സന്ദീപ് പെൺകുട്ടിയെ ഫോണിൽവിളിച്ച് വിവാഹം കഴിക്കാമെന്നും ഇതിനായി ജലന്ധറിലേക്ക് പോകാമെന്നും പറഞ്ഞു. കാമുകന്റെ നിർദേശമനുസരിച്ച് മാർച്ച് 16-ന് പെൺകുട്ടി വീട് വിട്ടിറങ്ങി. കിലിയാൻവാലി എന്ന സ്ഥലത്തെത്തിയ പെൺകുട്ടിയെ സന്ദീപ് ജലന്ധറിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് നഗരത്തിൽ ഇരുവരും മുറിയെടുത്തു. ഇവിടെവെച്ചാണ് സന്ദീപും മറ്റുള്ളവരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മാർച്ച് 20-ന് രാവിലെയാണ് ഇവർ പെൺകുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. തുടർന്ന് പെൺകുട്ടി സംഭവിച്ച കാര്യങ്ങൾ വീട്ടുകാരോട് വെളിപ്പെടുത്തിയതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാണെന്നും ഇവരെ കണ്ടെത്താൻ റെയ്ഡുകൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.