above post ad local

കോവിഡ് ബാധിച്ച് മരിച്ചയാളുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം കവര്‍ന്നു; നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍

0

പാട്ന: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് ഒരു ലക്ഷം രൂപ പിൻവലിച്ചതിന് മുനിസിപ്പൽ കൗൺസിൽ ഉദ്യോഗസ്ഥരെ ബിഹാറിൽ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് ബാധിച്ച് മരിച്ച അഭിമന്യു കുമാറിന്റെ എടിഎം കാർഡ് മോഷ്ടിച്ചാണ് വിശാൽ എന്നയാൾ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചത്. ബീഹാറിലെ റോഹതാസ് ജില്ലയിലാണ് സംഭവം. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

സ്കൂളിൽ ക്ലർക്കായിരുന്ന അഭിമന്യു കുമാർ ഏപ്രിൽ 30 നാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,06,500 രൂപ പിൻവലിച്ചതായി ഇദ്ദേഹത്തിന്റെ ഭാര്യ ഛായ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതേത്തുടർന്ന് ജൂൺ 11ന് ഇവർ പോലീസിൽ പരാതിയ നൽകുകയായിരുന്നു. അഭിമന്യു മരിച്ച് 10 ദിവസത്തിനുള്ളിൽ മൂന്ന് വ്യത്യസ്ത ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് തുക പിൻവലിച്ചതായി പോലീസ് കണ്ടെത്തി.

ഛായയുടെ പരാതിയിൽ, ജൂൺ 11 ന് ദാരിഹാത് പോലീസ് സ്റ്റേഷനിൽ ഐപിസി 420, 379 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് റോഹ്താസ് പോലീസ് സൂപ്രണ്ട് ആശിഷ് ഭാരതി, ഡെഹ്രി എസ്ഡിപിഒ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് അഭിമന്യു കുമാറിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിശാൽ എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ശവസംസ്കാര വേളയിൽ മരിച്ചയാളുടെ സാധനങ്ങളിൽ നിന്ന് എടിഎം കാർഡ് എടുത്തതായി ഇയാൾ സമ്മതിച്ചു. എടിഎം കാർഡിന്റെ കവറിനുള്ളിൽ പിൻ നമ്പർ എഴുതിയതായും പ്രതി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ തനിക്കൊപ്പമുണ്ടായിരുന്ന ആളുകളേക്കുറിച്ചും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.